കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈനുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈൻ തുടങ്ങി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 01/05/21ശനിയാഴ്‌ച ട്വിറ്ററിലൂടെയാണ്​ രാഹുൽ ഹെൽപ്​ ലൈൻ തുടങ്ങിയ കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്​ രാഹുൽ ഗാന്ധിയുടെ നടപടി.

ഇന്ത്യ ഒരുമിച്ച്​ സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്​. ഹലോ ഡോക്​ടർ എന്ന പേരിൽ മെഡിക്കൽ അഡ്വൈസറി ഹൈൽപ്​ ലൈനിന്​ തുടക്കം കുറിക്കുകയാണ്​. സഹായം വേണ്ടവർ +919983836838 എന്ന നമ്പറിൽ വിളിക്കണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഡോക്​ടർമാരോട്​ എ.ഐ.സി.സിയുടെ ഹലോ ഡോക്​റി​ന്റെ ഭാഗമാവാൻ അഭ്യർഥിക്കുകയാണ്​. കോവിഡ്​ രോഗികൾ വിളിക്കു​മ്പോൾ ഡോക്​ടർമാർക്ക്​ വിലപ്പെട്ട അറിവുകൾ പങ്കു​വെക്കാൻ കഴിയും. സമാനതകളില്ലാത്ത ഈ ആരോഗ്യപ്രതിസന്ധിയിൽ പരസ്​പരം പിന്തുണക്കുകയും പ്രത്യാശ നൽകുകയുമാണ്​ വേണ്ടത്​. നിങ്ങളൊരു ഡോക്​ടറാണ്​ ദയവായി ഹലോ ഡോക്​ടറിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →