ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജ് എക്‌സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ കോവിഡ് രജിസ്‌ട്രേഷന്‍ നടത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ഒരുകൈ സഹായം. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥികളാണ് സൗജന്യ രജിസ്‌ട്രേഷന്‍ പദ്ധതിക്ക് കളമൊരുക്കുന്നത്. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരിക്കും.
കമ്പ്യൂട്ടര്‍, മൊബൈല്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഫോണ്‍ മുഖേന അറിയിച്ച് രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്നത്..കൂുതല്‍ വിവരങ്ങള്‍ക്ക് 9526 38 3582, 8590 44 3083, 8921 88 6095 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

