പൂച്ചയ്ക്ക് പ്രധാന റോൾ കൊടുത്തുകൊണ്ട് ഒരു ലാൽ ജോസ് ചിത്രമാണ് മ്യാവു. സൗബിനും മംമ്തയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ പൂച്ചയ്ക്കും ഏറെ പ്രാധാന്യം ഉണ്ടെന്നുള്ള സൂചനകൾ നൽകിക്കൊണ്ട് തൻറെ ഇൻസ്റ്റയിലൂടെ സിനിമയുടെ ഭാഗമായ പൂച്ചയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ലാൽ ജോസ് .
ഞങ്ങളുടെ കാൻഡി ഡാർലിംഗ് മ്യാവു മൂവി ,. പൂച്ചയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലാൽ ജോസ് ഇൻ സ്റ്റൈൽ കുറിച്ചിരിക്കുന്നത് ഇങ്ങിനെയാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ പാക്കപ്പ് പറഞ്ഞതും മ്യാവു വിലെ സൂപ്പർതാരമായ ഈ പൂച്ച തന്നെയായിരുന്നു. ആലുവക്കാരൻ ആയ ഒരു ഗ്രോസറി നടത്തിപ്പുകാരൻ കാരൻ ദസ്തഗീറിന്റെയും കുടുംബത്തിന്റയും കഥപറയുന്ന ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡയമണ്ട് നെക്ലൈസ്, വിക്രമാദിത്യൻ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയ ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറമാണ്. സലിം കുമാർ , ഹരിശ്രീ യൂസഫ് , ഉൾപ്പെടെയുള്ള താരങ്ങളും സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം അജ്മൽ ബാബു, ലൈൻ പ്രൊഡ്യൂസർ വിനോദ് ഷൊർണ്ണൂർ, കല അജയൻ മങ്ങാട്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ , കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് ജയപ്രകാശ് പയ്യന്നൂർ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, എന്നിവരും സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു.
പൂർണമായും ദുബായിൽ ചിത്രീകരിച്ച ഈ സിനിമ എൽ ജെ ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു.

