ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഒരു കേസില്‍ ഡല്‍ഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്തംബറില്‍ ഉമറിന് മേല്‍ യു.എ.പി.എ ചുമത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →