നമ്മുടെ ഡോക്ടർമാർ.. നവീന്റെയും ജാനകിയുടെയും വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന

കൊച്ചി: സുരക്ഷിതമായ ലോകത്തിന് വേണ്ടി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരം എന്ന തലക്കെട്ടോടെ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും ചെയ്ത ഡാൻസ് വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ആയുഷ് ഖുറാന . ഇന്ത്യ കൾച്ചറൽ ഹബ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കു വെച്ച വീഡിയോ യാണ് താരം പങ്കുവെച്ചത്.

തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനും ജാനകിയും കോളേജ് വരാന്തയിൽ വെച്ച് കളിച്ച 30 സെക്കന്റ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത് . ബോണി എം ബാന്റിന്റെ പാട്ടിനൊത്ത് ആയിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റാഗ്രാം റീൽസിൽ നവീൻ പങ്കുവെച്ച വീഡിയോയാണ് തരംഗമായത്. ഇതിനെതിരെ കഴിഞ്ഞദിവസം ലൗ ജിഹാദ് ആരോപണം ഉയർത്തിക്കൊണ്ട് കൃഷ്ണരാജ് എന്നയാൾ നവീൻന്റയും ജാനകിയുടെയും നൃത്തത്തിൽ എന്തോ ഒരു പന്തികേട് മണക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ വ്യാപക വിമർശനം ആണ് പിന്നീട് ഉയർന്നത്. എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ ഇവർക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. മാനന്തവാടി സ്വദേശി റസാഖിന്റ യും ദിൽഷാദ യുടെയും മകനാണ് നവീൻ റസാക്ക് . രാജീവ് ഗാന്ധി സെൻറിലെ ശാസ്ത്രജ്ഞൻ ഡോക്ടർ ഓം കുമാറിന്റയും ചൈൽഡ് ഡെവലപ്മെൻറ് സെന്റ്റിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →