തിരുവനന്തപുരം: പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ ഏപ്രിൽ 13,14,15 തിയതികളിൽ നൽകണം. മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ 16ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →