തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2021-2022 അധ്യയന വർഷത്തേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230, 7560972412 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.