ചേപ്പാട് പളളികളില്‍ മോഷണ ശ്രമം

ഹരിപ്പാട്: ഹരിപ്പാട് മൂന്നുപളളികളില്‍ മോഷണ ശ്രമം. ചേപ്പാട് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപളളി. മാര്‍ത്തോമാ പളളി, മലങ്കര കത്തോലിക്ക പളളി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. ചേപ്പാട് വലിയ പളളിയില്‍ നിന്ന് വഞ്ചി പൊളിച്ച് ഏകദേശം ആയിരത്തോളം രൂപ കവര്‍ന്നു.

പളളിയുടെ തെക്കുഭാഗത്തുളള തിരുമേനിയുടെ കബറിടത്തിന് സമീപം വച്ചിരുന്ന രണ്ട് വഞ്ചികള്‍ ആണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്. ഈ മുറിയിലേക്കുളള വാതിലിന്റെ താഴും മോഷ്ടാക്കള്‍ അടിച്ചുതകര്‍ത്തു. പളളിയിലെ സിസിടിവി യില്‍ നിന്നും തൊപ്പിവച്ച രണ്ട് ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷം മോഷ്ടാക്കള്‍ സമീപത്തെ രണ്ട് പളളികളിലും കയറിയെങ്കിലും ഇവിടെന്നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കരീലക്കുളങ്ങര പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നു പളളികളും സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →