രാജ്യം ചുട്ടുപൊള്ളുന്നു , ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം

ന്യൂഡൽഹി: കഠിനമായ വേനലിൽ രാജ്യം ചുട്ടുപൊള്ളുകയാണ്.
ശരാശരി ഉയര്‍ന്ന താപനില പരിശോധിക്കുമ്പോൾ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അനുഭവപ്പെട്ടത് അതിതീവ്രമായ ചൂട്. 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാര്‍ച്ചാണ് കടന്നുപോയതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക് പറയുന്നത്. 32.65 ആണ് ഉയര്‍ന്ന ശരാശരി താപനില. കുറഞ്ഞ ശരാശരി താപനില 19.95ഉം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ചില്‍ 40 ഡിഗ്രിയില്‍ മുകളിലായിരുന്നു ചൂട്.

എന്നാല്‍, ഏപ്രില്‍ രണ്ടാം വാരം ഉത്തരേന്ത്യയിലെ പര്‍വതമേഖലകളില്‍ പലയിടത്തും വ്യാപക മഴയുണ്ടാകും. പഞ്ചാബ് ,ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. രാജസ്ഥാനിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറിനുള്ളിലും കിഴക്കന്‍ രാജസ്ഥാനില്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →