വാഹനം അപകടത്തിൽ പെട്ടു , വീണാ ജോർജിന് പരിക്ക്

പത്തനംതിട്ട: ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. 03/04/21ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയില്‍ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു.

പത്തനംതിട്ട റിംഗ് റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ വീണയും ഡ്രൈവറും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വീണാ ജോര്‍ജിന് കണ്ണിനും ചെവിക്കുമാണ് പരുക്കേറ്റത്. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →