വയനാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കരുതൽ കൈവിടരുത്

വയനാട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകാലത്ത് പൊതുജനങ്ങളും സ്ഥാനാർത്ഥികളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള  നിർദ്ദേശിച്ചു. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നടത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉള്ളവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്.

 ജാഥകളും പൊതുയോഗങ്ങളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താൻ പാടുള്ളു. കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുടെ വീടുകളിലും ക്വാറന്റയിനിൽ  ആളുകൾ താമസിക്കുന്ന വീടുകളിലും പ്രചരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →