പ്രിയങ്ക കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ പരിപാടികൾ റദ്ദാക്കി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കി. കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടർന്നാണ് നേമത്തേതടക്കമുള്ള പരിപാടികൾ ഒഴിവാക്കിയത്​. നിരീക്ഷണത്തിൽ തുടരാൻ ഡോക്​ടർമാർ അറിയിച്ചുവെന്ന്​ പ്രിയങ്ക 02/04/21വെള്ളിയാഴ്ച പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വാധ്രക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്.

03/04/21 ശനിയാഴ്ചയാണ്​ പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്​. നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാർത്ഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പ​​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നു. ​ മുമ്പ്​ കേരളത്തിലെത്തിയപ്പോൾ നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്​തിയറിയിച്ചിരുന്നു. തുടർന്ന്​ കേരളത്തിലെത്തുമെന്ന്​ പ്രിയങ്ക അറിയിക്കുകയും ചെയ്​തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →