ന്യൂഡല്‍ഹി : 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണത്തിന്റെ ആദ്യ ദിനം 1.53 മില്യണ്‍ പേര് ആദ്യ ഡോസ് സ്വീകരിച്ചു. അരലക്ഷത്തിലധികം ആളുകള്‍ക്കാണ് കേരളത്തില്‍ മാത്രം വാക്സിന് കുത്തിവെയ്പ്പു നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെയുള്ള വാക്സിനേഷന് കേന്ദ്രങ്ങളാണ് രാജ്യത്തുടനീളം സജ്ജമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തിയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, വരും ദിവസങ്ങളില്‍ 45 വയസ്സിനു മുകളില്‍ പ്രായമായ എല്ലാവരും കൃത്യമായി വാക്സിന് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ മുഖേനയോ ആശുപത്രികളില്‍ നേരിട്ടെത്തിയോ രജിസ്ട്രേഷന് നിര്‍വ്വഹിക്കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലും വാക്സിന് ലഭ്യമാണ്. പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
45 വയസ്സിന് മുകളിലുള്ള 1.53 മില്യണ്‍ പേര് ആദ്യ ദിനം വാക്സിന് സ്വീകരിച്ചു
