100 കോടിക്ക് മുകളിൽ ചിലവ് വരുന്ന നമ്പിനാരായണൻ: . ട്രെയിലർ പുറത്തിറങ്ങി

ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കറ്ററി ദി നമ്പി എഫക്ട് .മാധവൻ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. മലയാളത്തിനു പുറമേ തമിഴ്, ഇംഗ്ലീഷ് , ഹിന്ദി, തെലുങ്ക്, അറബിക്, ഫ്രഞ്ച് , സ്പാനിഷ് , ജർമൻ , ചൈനീസ് , റഷ്യൻ, ജപ്പാനീസ് എന്നീ ഭാഷകളിലും ഈ ചിത്രം ഒരുങ്ങുന്നു. ഈ ചിത്രത്തിൻറെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവൻ തന്നെയാണ്. മാധവൻറെ ട്രൈകളർ ഫിലിംസും ഡോക്ടർ വർഗീസ് മൂലന്റ വർഗീസ് മൂലൻ പിക്ചേഴ്സും ചേർന്ന് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് 100 കോടിക്ക് മുകളിലാണ് ചിലവ് വരുന്നത് എന്നാണ് റിപ്പോർട്ട് . ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ്ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന വേഷം തമിഴിൽ സൂര്യ ആയിരിക്കും എത്തുക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്കോവറുകൾ വൈറലായിരുന്നു.

മാധവൻറെ നായികയായി പതിനഞ്ചു വർഷത്തിനുശേഷമാണ് സിമ്രാൻ ഈ ചിത്രത്തിലൂടെ എത്തുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →