ചങ്ങരംകുളം: ചങ്ങരംകുളം ജംങ്ഷനില്‍ മദ്യലഹരിയിലായ യുവാവിന്റെ അക്രമണക്കില്‍ നിരവധി പേര്‍ക്ക പരിക്ക് . അക്രമാസക്തനായ യുവാവിനെ പോലീസ് കസ്റ്റടിയിലെടുത്തു. കൊണ്ടോട്ടിഅരിയമ്പ്ര മൊറയൂര്‍ സ്വദേശി മഞ്ചേരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷാഫി(24 )ആണ് അറസ്റ്റിലായത്. പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിക്കിടെ ചങ്ങരംകുളത്ത് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതിനിടെ ഓട്ടോറിക്ഷ വിളിക്കാനെത്തിയ യുവാവ് ഓട്ടോക്കാരനുമായി തര്‍ക്കത്തിലായി. പിന്നീട് ഓട്ടോക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതോടെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന ഇയാള്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. ചങ്ങരംകുളം എസ്‌ഐ ബാബുരാജിനെ അസഭ്യം പറയുകയും എസ്‌ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാരെ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണാടക പോലീസിനെയും എസ്‌ഐ വിജയകുമാറിനേയും ഇയാള്‍ ആക്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് യുവാവിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ടൂറിസ്റ്റ് ബസിലും ലോറിയിലും ഡ്രൈവറായി പോവുന്ന ഇയാള്‍ ചങ്ങരംകുളത്തിനടുത്ത് കോലളമ്പ് കോലത്താണ് താമസം മദ്യവും ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പോലീസ് പറഞ്ഞു.

