ഹൈദരാബാദ്: ആർ എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് കാർത്തികേയ ഗുമ്മ കൊണ്ട. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാവു കബറു ചല്ലഗ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു കൊണ്ട് വേറിട്ട മാതൃക കാട്ടിയിരിക്കുകയാണ് താരം. ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചു എങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയൻ അഭിപ്രായപ്പെട്ടത്. ചിലർക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നും അവർ തന്റെ തെറ്റുകൾ ക്ഷമിച്ച് കഴിവ് തെളിയിക്കാൻ മറ്റൊരു അവസരം നൽകുമെന്ന് കരുതുന്നതെന്നും നടൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു തെലുങ്കുനടൻ
