പിടികിട്ടാപ്പുള്ളി കുറുപ്പിന്റെ കഥ പറയുന്ന ദുൽഖറിൻറെ ചിത്രം :: റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യമുഴുവൻ തേടുന്ന പിടികിട്ടാപ്പുള്ളി കുറുപ്പിനെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ് . ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിന്റെ റിലീസ് ഏറെനാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മെയ് 28 ന് നടക്കും. ദക്ഷിണേന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറുകൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാനായി ചിത്രത്തിന് റെക്കോർഡുകളുടെ ഓഫർ ലഭിച്ചിരുന്നുവെങ്കിലും തീയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചതോടെ ചിത്രം തിയേറ്ററിൽ റിലീസായി അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →