ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് 5മരണം, നിരവധിപേര്‍ക്ക് പരിക്ക്, അപകട കാരണം റോഡരികിൽ മാലിന്യകൂമ്പാരം കത്തിച്ചതിന്റെ പുക നിറഞ്ഞ് കാഴ്ച മറച്ചത്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 29/03/21 തിങ്കളാഴ്ച രാവിലെ സുങ്കാരി പേട്ടക്ക് സമീപമാണ് അപകടം.

ആന്ധ്രപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ (എ പി എസ് ആര്‍ ടി സി) ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസുകള്‍ പരസ്പരം കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ബസിന്റെ പിറകില്‍ ട്രക്കും വന്നിടിച്ചു.

റോഡുകള്‍ക്ക് ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്റെ പുക നിറഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം. അപകടം നടന്നയുടന്‍ ആംബുലന്‍സ്, പൊലീസ്, ആര്‍ ടി സി അധികൃതരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →