എ രാജയുടെ പ്രസ്താവനയിൽ പൊതുവേദിയിൽ വിങ്ങിപ്പൊട്ടി എടപ്പാടി പളനി സ്വാമി

ചെന്നൈ: ഡി എം കെ നേതാവ് എ രാജ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിങ്ങിപ്പൊട്ടി തമിഴ് നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ എടപ്പാടി പളനി സ്വാമി.

‘എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിത്​. മുഖ്യമന്ത്രി ഒരു​ സാധാരണ ക്കാരനായിരുന്നെങ്കിൽ എങ്ങനെയായിരിക്കും അവർ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ മാതാവ്​ ഒരു ഗ്രാമത്തിലാണ്​ ജനിച്ചത്​. അവർ ഒരു കർഷകസ്​ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്​തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമർശം എത്രത്തോളം വെറുപ്പ്​ നിറഞ്ഞതായിരുന്നു. അത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്​ത്രീകളുടെ കാര്യമെന്താകുമെന്ന്​ ചിന്തിച്ചുനോക്കൂ. സ്​ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച്​ ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം’ ഇ.പി.എസ് പറഞ്ഞു.

ദരിദ്രരായാലും സമ്പന്നരായാലും അമ്മമാർ സമൂഹത്തിൽ ഉയർന്ന സ്​ഥാനത്തിന്​ അർഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച്​ അസുഖകരമായി സംസാരിച്ചാൽ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ.പി.എസ്​ കൂട്ടിച്ചേർത്തു. 28/03/21 ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരിൽ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ് ‘ എന്നാണ് ഇ പി എസ്സിനെ എ രാജ കഴിഞ്ഞ ദിവസം ഒരു പ്രസംഗമധ്യേ വിശേഷിപ്പിച്ചത്.

സംഭവത്തി​ൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച്​ പൊലീസ്​ രാജക്കെതിരെ കേസെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →