ജമ്മു: ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റേതാണ് തീരുമാനം. സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച വൈകിട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, പോലീസ് സൂപ്രണ്ട്മാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നതിന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എല്ലാ ജില്ലാ, മേഖലാ, തഹസില്‍, ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 15 ദിവസത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ഇത് ദേശീയ അഭിമാനത്തിന്റെ പ്രതീകമാണെന്നും ഉത്തരവില്‍ പറയുന്നു.
ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും 15 ദിവസത്തികം ദേശീയ പതാക ഉയരും
