മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെയ്പ്. 25/03/21 വ്യാഴാഴ്ച രാത്രി 9.30ന് മിയാപദവ് ടൗണിൽ വെച്ചാണ് സംഭവം .
ഏഴംഗ സംഘം നാട്ടുകാർക്ക് നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടർന്ന് അന്വേഷിച്ച് എത്തിയ പോലീസ് വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. പോലീസിനെ കണ്ടപ്പോൾ ഇവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റുള്ളവർ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.