തിരുവനന്തപുരം: എഴുപത്തിയൊന്നാമത് ക്ഷയരോഗ സ്റ്റാമ്പുകളുടെ സംസ്ഥാനതല വിൽപ്പന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ടിബി അസോസിയേഷൻ ഹോണററി സെക്രട്ടറി ഡോ. എം. സുനിൽകുമാർ, ഡബ്ല്യൂ.എച്ച്.ഒ കൺസൾട്ടന്റ് ഡോ. രാഗേഷ്. പി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കിംസ് ആശുപത്രി, അനന്തപുരി ആശുപത്രി, ഡി.ഡി.ആർ.സി ലാബ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവരുടെ പ്രതിനിധികൾ ഗവർണറിൽ നിന്ന് സ്റ്റാമ്പുകൾ ഏറ്റുവാങ്ങി.