കൊൽക്കത്ത: സ്ഥാനാർത്ഥിക്ക് സ്വന്തം പാർടി പോലും നിശ്ചയമില്ലെന്ന ഒരു വാർത്തയാണ് ബംഗാളിൽ നിന്നും വരുന്നത്. ബംഗാളിലെ ആസ്ഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിയുടെ പേരറിയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ കലിത മാജിയാണ് 20/03/21 ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത്.
ബംഗാളി ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകന്‍ താങ്കള്‍ ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ചോദ്യമുന്നയിച്ചു. മറുപടിയായി തൃണമൂല്‍ എന്നാണ് കലിത പറഞ്ഞത്. കലിതയുടെ വാക്കുകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ട്വിറ്ററില്‍ നിരവധി പേരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
വീട്ടുജോലിക്കാരിയായ കലിതയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക താഴെത്തട്ടിലുള്ള സാധാരണക്കാരെ ഉള്‍ക്കൊള്ളുന്നതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മിക്ക വാര്‍ത്തകളും. ബിജെപി ഐടി സെല്ലും ഇക്കാര്യം പ്രചരിപ്പിച്ചു. എന്നാല്‍ പ്രഖ്യാപനം നടന്ന് ഏറെ സമയം കഴിഞ്ഞാണ് കലിതയ്ക്ക് ഇക്കാര്യം മനസിലായതെന്നാണ് ചിലര്‍ പറയുന്നത്.
സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയാവാം അവർ സ്ഥാനാർത്ഥിയായതെന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവിത്വമില്ലാത്തവരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കുന്നുവെന്നും ഇതോടെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

