ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 വയസ്സാക്കി കുറച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസില്‍ നിന്ന് 21 വയസ്സാക്കി കുറച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. മദ്യ ഷോപ്പ് നടത്തിപ്പുകാര്‍ക്ക് സംശയം തോന്നിയാല്‍ ഉപഭോക്താവിനോട് പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതുതായി മദ്യക്കടകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുകയില്ലെന്നും സര്‍ക്കാര്‍ വക മദ്യഷോപ്പുകളും ഉണ്ടാവില്ലെന്നും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ സിസോദിയ പറഞ്ഞു. ഉത്തര്‍പ്രദേശിലും 21 വയസാണ് മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായപരിധി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മദ്യപിക്കുന്നതിന് വ്യത്യസ്ത പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →