നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ മാര്‍ച് 21 വരെ തിരുത്തല്‍ വരുത്താം

ന്യൂഡല്‍ഹി: നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാര്‍ച് 21 വരെ അവസരം. മാര്‍ച് 21 വരെ കറക്ഷന്‍ വിന്‍ഡോ വെബ്സൈറ്റില്‍ ആക്ടീവായിരിക്കും. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https:// nbe.edu.in/ എന്ന വെബ്സൈറ്റ് വഴി തിരുത്തലുകള്‍ വരുത്താം.

ഏപ്രില്‍ 18നാണ് നീറ്റ് പി ജി പ്രവേശന പരീക്ഷ. കംപ്യൂടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥിയുടെ പേര്, ഇമെയില്‍ ഐഡി, നാഷണാലിറ്റി, ടെസ്റ്റ് സിറ്റി എന്നിവ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. എഡിറ്റ് വിന്‍ഡോ ക്ലോസ് ആയാല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →