പരാതിയുണ്ടോ, പരിഹരിക്കാൻ നിരീക്ഷകർ റെഡി

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമോ സ്ഥാനാർത്ഥികളെക്കുറിച്ചോ, പരാതികൾ ഏതുമാവട്ടെ, പരിഹരിക്കാൻ ഇനി നിരീക്ഷകരുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരാണ് ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ റെഡിയായിരിക്കുന്നത്. പതിമൂന്ന് നിയോജക മണ്ഡലങ്ങൾക്കായി അഞ്ചു പൊതു നിരീക്ഷകർ, നാല് ചെലവ് നിരീക്ഷകർ, ഒരു പോലീസ് നിരീക്ഷകൻ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷകർക്ക് ലെയ്സൺ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. പൊതു നിരീക്ഷകരായി ഐ എ എസ് ഉദ്യോഗസ്ഥരും ചെലവ് നിരീക്ഷകരായി ഐ ആര്‍ എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. നിരീക്ഷകരുടെയും ലെയ്സൺ ഓഫീസർമാരുടെയും പേരുവിവരം ചുവടെ:

*പൊതു നിരീക്ഷകര്‍*
-എമിൽ ലാക്ര- ജില്ലയിൽ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളുടെ ചുമതലയാണ് ഇദ്ദേഹം നിർവ്വഹിക്കുന്നത്. ഫോൺ: 9425585298. ലെയ്സൺ ഓഫീസർ: പ്രശാന്ത് അരവിന്ദ് കുമാർ (ഫോൺ: 9383471267)

-അശോക് കുമാർ ഗാർഗ്‌- തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ഛത്തീസ്ഗഢ് കേഡറിലെ 2005 ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലയിൽ ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളുടെ ചുമതലയാണ് ഇദ്ദേഹം നിർവ്വഹിക്കുന്നത്. പരാതികൾ അറിയിക്കേണ്ട നമ്പർ: 9996599922. ലെയ്സൺ ഓഫീസർ: ശരത് മോഹൻ- 9383471254

ലെയ്സൺ ഓഫീസർ: സി ആർ രാഗേഷ് 9383471290-ഡി ആനന്ദൻ- നാട്ടിക, കയ്പമംഗലം, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നു. ഫോൺ 9434241341.

-ദീപ് ചന്ദ്ര- ജില്ലയിൽ തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ ദീപ് ചന്ദ്ര 2010 ബാച്ച് യു പി കേഡറിലെ ഉദ്യോഗസ്ഥനാണ്. ഫോൺ 7300686868. ലെയ്സൺ ഓഫീസർ: അഭിമന്യൂ ടി ആർ 9383471353

-താഷി ഥെന്തുപ് ഷേർപാ- പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹം വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. 2005 ബാച്ച് വെസ്റ്റ് ബംഗാൾ കേഡറിലെ ഉദ്യോഗസ്ഥനാണ്. ഫോൺ 7076166369. ലെയ്സൺ ഓഫീസർ: വി വി സുരേഷ് 9383471367

*പോലീസ് നിരീക്ഷകന്‍*-

*ഡോ രവീന്ദ്രർ കുമാർ സിംഗാൾ* ജില്ലയ്ക്ക് പൊതുവായുള്ള പോലീസ് നിരീക്ഷകനാണ് ഇദ്ദേഹം. ഫോൺ: 9823284999

*ചെലവ് നിരീക്ഷകര്‍*

-അരുൺ കുമാർ ഗുപ്ത -ചേലക്കര, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളുടെ ചുമതല. 2010 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥൻ. ഫോൺ: 9591010065. ലെയ്സൺ ഓഫീസർ: എസ് വിഷ്ണു 9383471211

-എസ് കെ ചാറ്റർജി -വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളുടെ ചുമതല. 2005 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥൻ. 7599102184. ലെയ്സൺ ഓഫീസർ: സുജിത് പി വി 9447618980

-എം തമിഴ് വെണ്ടൻ -മണലൂർ, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതല. 9840071297. ലെയ്സൺ ഓഫീസർ: എസ് സുമേഷ് 9383471305

-ഉമേഷ് കുമാർ – പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ ചുമതല. 2011 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥൻ. ഫോൺ: 9810885142. ലെയ്സൺ ഓഫീസർ: ജോസഫ് ജോൺ 9383471411

*പൊതുനിരീക്ഷകരുടെ ഹിയറിങ് സമയ ക്രമം ചുവടെ*

സ്ഥലം – രാമനിലയം. എമിൽ ലാക്ര: രാവിലെ 10 മുതൽ 11 വരെ. അശോക് കുമാർ ഗാർഗ്: രാവിലെ 10 മുതൽ 11 വരെ. ദീപ് ചന്ദ്ര- വൈകീട്ട് 6 മുതൽ 7 വരെ. ഡി ആനന്ദൻ- രാവിലെ 9.30 മുതൽ 10.30 വരെ. താഷി ഥെന്തുപ് ഷേർപാ- വൈകീട്ട് 5.30 മുതൽ 6.30 വരെ. *പോലീസ് നിരീക്ഷകൻ* ഡോ രവീന്ദർ കുമാർ സിംഗാൾ- രാവിലെ 10 മുതൽ 11 വരെ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →