ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ നടന്നുവരുന്നു സമരം 18/03/21 വ്യാഴാഴ്ച 118-ാം ദിവസത്തിലേക്ക് കടന്നു. സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി ഡല്‍ഹി പോലിസ് നടത്തുന്നത് നിയമവിരുദ്ധവും യുക്തിരഹിതവുമായ പ്രവൃത്തികളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വക്താക്കള്‍ ആരോപിച്ചു. പ്രദേശവാസികളുടെ ജീവിതം സുഗമമാക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനുമായി ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെ അടച്ചുകെട്ടി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ പോലിസ് നീക്കം ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സിംഘുവില്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം ഒരുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ 17/03/21 ബുധനാഴ്ച അറിയിച്ചു. സ്മാരകത്തിനുള്ള മണ്ണ് കര്‍ണാടകയില്‍ നിന്ന് ശേഖരിക്കും.
കര്‍ണാടകയില്‍ 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 23 ന് ബെല്ലാരിയില്‍ യാത്ര പൂര്‍ത്തിയാക്കുന്ന തിനിടെ പദയാത്ര കടന്നുപോകുന്ന ഗ്രാമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് ഏപ്രില്‍ ആറിന് സിംഘു അതിര്‍ത്തിയിലേക്ക് എത്തിക്കും. ഈ മണ്ണ് കൊണ്ട് പ്രസ്ഥാനത്തിന്റെ രക്തസാക്ഷികള്‍ക്കായി സിംഘുവില്‍ ഒരു സ്മാരകം ഒരുക്കും.
ഡല്‍ഹി പോലിസ് പ്രതിഷേധ സ്ഥലങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

