ഗണിതോത്സവം, ഗണിത സരണി 2021′ സംഘടിപ്പിച്ചു

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭ 2020-21 ലെ വാര്‍ഷിക കര്‍മ്മ പദ്ധതി പ്രകാരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ‘ഗണിതോത്സവം, ഗണിത സരണി 2021’ സംഘടിപ്പിച്ചു. കുമ്പഴ ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ നടന്ന പരിപാടിയുടെ ഭാഗമായി ‘ഗണിതം എങ്ങനെ എളുപ്പമാക്കാം’ എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് പരിശീലകയായ നസ്‌റിന്‍ ഷാ ക്ലാസ്സെടുത്തു. കുട്ടികള്‍ക്കായി ഗണിതശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ട്രഷര്‍ ഹണ്ടിംഗ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ അധ്യക്ഷത  വഹിച്ച സമാപന സമ്മേളനത്തില്‍ ഹാസ്യതാരം നരിയാപുരം വേണു മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈനായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനദാനവും  നിര്‍വ്വഹിച്ചു. അസി. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എച്ച് സലീന, അസി. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എല്‍.ഷീല, പത്തനംതിട്ട സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, സോഷ്യല്‍ ഡവലപ്‌മെന്റ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ എന്നിവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളില്‍  നിന്നും സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍മാര്‍, ബാലസഭകുട്ടികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →