മലയാള ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഷഫ്നയും സീരിയലുകളിലൂടെ തിളങ്ങിയ താരത്തിന്റ ഭർത്താവ് സജിനും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു തുടക്കത്തെ കുറിച്ച് ഷഫ്ന പറഞ്ഞിരുന്നു. ഞാൻ നേരത്തെ സൂചിപ്പിച്ച ആ മനോഹരമായ തുടക്കം ഭർത്താവിനൊപ്പം ഉള്ള ഹിമാലയൻ യാത്രയെക്കുറിച്ച് ആണ് എന്ന് ഷഫ്ന പറഞ്ഞു.
കോവിഡും ടൈറ്റ് ഷെഡ്യൂളും മൂലം ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസമാണ് ഞങ്ങളുടെ യാത്ര നടക്കുന്നത്. ഓരോ ചെറിയ യാത്രകളും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്; താരം കുറിച്ചു. തങ്ങളുടെ രണ്ടാമത്തെ വീടാണ് ഇതെന്നും ഇവിടേക്ക് തിരിച്ചു വരാനായി കാത്തിരിക്കും എന്നും താരം കുറിച്ചു – ഈ സ്വർഗത്തിലേക്കുള്ള യാത്ര ഞങ്ങളെ കൂടുതൽ സന്തോഷത്തിലാക്കി എന്നും താരം പറഞ്ഞു. അതിനുപിന്നാലെ യാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യുന്നുണ്ട്.

