തൃശൂര്‍: ഭര്ത്താവിനോടുളള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് സംഭവം. കാട്ടൂര്‍ സ്വദേശി ലക്ഷ്മി (43)ആണ് കൊല്ലപ്പെട്ടത്. 14.03.2021 ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ഇവരുടെ ഭര്‍ത്താവ് ഹരീഷിനോടുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അറിയുന്നത്. കാട്ടൂര്‍ സ്വദേശിയായ ദര്‍ശനും സംഘവുമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ആക്രമിച്ചുകയറിയ സംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയശേഷം മുങ്ങിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദര്ശന്.
ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു
