കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് ചെയ്യാം

തൃശ്ശൂർ: നിയമസഭാ  തിരഞ്ഞെടുപ്പിൽ കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ. തിരഞ്ഞെടുപ്പ് ചട്ടം 1961 ലെ  റൂൾ  49എൻ പ്രകാരമാണ് ഈ വിഭാഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

▪️ഇത് പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങൾ കാണാനോ, വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ഒരാളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാൽ, ആ വോട്ടർക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താൻ  അനുമതി നൽകാവുന്നതാണ്.
▪️ഇങ്ങിനെ വരുന്ന സഹായികൾ 18  വയസ്സിനു മുകളിലുള്ളവരായിരിക്കണം.
▪️ഒരു വ്യക്തി ഒന്നിലധികം വോട്ടർമാർക്ക് സഹായി ആയി വരാൻ പാടില്ല. 
▪️ഇത് ഉറപ്പാക്കുന്നതിന് സഹായി ആയി വരുന്ന ആളിന്റെ വലതു ചൂണ്ടു വിരലിൽ മഷി പുരട്ടേണ്ടതാണ്.
▪️റൂൾ 49എൻ ന്റെ സബ് റൂൾ (2 ) പ്രകാരം, പരസഹായത്തോടെ ചെയ്യപ്പെട്ടിട്ടുള്ള വോട്ടറുടെ വിശദ വിവരങ്ങൾ ഫോം 14 – എ യിൽ പ്രിസൈ ഡിംഗ് ഓഫീസർ രേഖപ്പെടുത്തേണ്ടതാണ്.
▪️വോട്ടിംഗ് കംപാർട്മെന്റ് വരെ  പരസഹായമില്ലാതെ എത്തിച്ചേരാൻ സാധ്യമല്ലെങ്കിലും വോട്ട്  സ്വയം ചെയ്യാൻ കഴിയുന്ന  ആൾക്കാരെ സഹായി വോട്ടിംഗ് കംപാർട്മെന്റ് വരെ മാത്രമേ അനുഗമിക്കാൻ പാടുള്ളു.
▪️ഇത്തരം കേസുകളിൽ കംപാർട്മെന്റിനുള്ളിൻ  വോട്ടർ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യേണ്ടതാണ്. ഇത്തരം വോട്ടർമാരുടെ വിവരങ്ങൾ  ഫോം 14 – എ യിൽ രേഖപ്പെടുത്തേണ്ടതില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →