കൊടിയത്തൂര്‍: തരിശിട്ട ചെറുവാടി പുഞ്ചപ്പാടത്ത് വയലില്‍ 100 മേനി . സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള എന്‍ജിഓ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. കൊയ്ത്തുത്സവത്തില്‍ ജില്ലയുടെ വിവിധ ഏരിയകളില്‍ നിന്നുളള ജീവനക്കാര്‍ പങ്കെടുത്തു.
കേരള എന്‍ജിഒ യൂണിയല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പിപി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സത്യന്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു ,കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിടിസി അബ്ദുളള, രവീന്ദ്രന്‍, സത്താര്‍ കൊളക്കാടന്‍, ഹംസ കണ്ണാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രദേശത്തെ കര്‍ഷക തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3 ഏക്കറില്‍ കൃഷിയിറക്കിയത്.

