ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഐ.പി.എസ് കാരനായ ഒരു പോലീസ് നിരീക്ഷകനും ഒരു ചിലവ് നിരീക്ഷകനുമാണുള്ളത്.

നിരീക്ഷകരുടെ പേരുവിവരം ചുവടെ

പൊതു നിരീക്ഷകര്‍: സുരേഷ് കുമാര്‍ വഷിഷ്ട്:-തിരുവല്ല, ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍. 1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡോ.എം.എസ്.രേണു എസ് ഫുല്ല:- റാന്നി, കോന്നി നിയോജക മണ്ഡലങ്ങളുടെ പൊതു നിരീക്ഷക. 2003 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

പോലീസ് നിരീക്ഷകന്‍- അശുതോഷ് കുമാര്‍. ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ചിലവ് നിരീക്ഷകന്‍- സ്വരൂപ് മന്നവ. ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →