‘രണ്ടിലയിൽ മത്സരിക്കും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ, വിശദീകരണവുമായി സിന്ധുമോള്‍ ജേക്കബ്

കൊച്ചി: കേരള കോണ്‍ഗ്രസ് എം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. ഇനി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. രണ്ടില ചിഹ്നത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും സിന്ധുമോള്‍ 11/03/21 വ്യാഴാഴ്ച പറഞ്ഞു.

സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ബ്രാഞ്ച് കമ്മറ്റിയില്‍നിന്നും പുറത്താക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിന്ധുമോള്‍ പറയുന്നത്. ചില വ്യക്തികളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി അതിന് താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പിറവത്തും കടത്തുരുത്തിയിലും തന്റെ പേര് ചര്‍ച്ചയിലുണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോസ് കെ മാണി വിളിച്ചറിയിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടായതായി അറിഞ്ഞത്. സിപിഐഎമ്മിന് സമ്മതമാണെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു തന്റെ നിലപാടെന്നും സിന്ധുമോള്‍ ജേക്കബ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →