ചിതറിത്തെറിച്ച് ഒരു നഗരം, ഇക്വറ്റോറിയൽ ഗ്വിനിയയിലെ സൈനിക ബാരക്കുകളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 98 ആയി ഉയർന്നു

മലാബോ: ഇക്വറ്റോറിയൽ ഗ്വിനിയയിലെ സൈനിക ബാരക്കുകളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 08/03/21 തിങ്കളാഴ്ച 98 ആയി ഉയർന്നു.

തീരദേശ നഗരമായ ബാറ്റയിലെ എൻ‌കോന്റോമ മിലിട്ടറി ബേസിൽ ഉണ്ടായ തീപിടുത്തത്തിൽ 07/03/21 ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ 615 പേർക്ക് പരിക്കേറ്റിരുന്നു.

ഡൈനാമൈറ്റ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങ്‌വുമ പറഞ്ഞു. സ്‌ഫോടനത്തിൽ 250,000 ത്തിലധികം ആളുകൾ താമസിക്കുന്ന ബാറ്റയിലെ എല്ലാ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →