മറ്റൊരു സ്വാതന്ത്ര്യ സമരത്തിനായി പ്രേരിപ്പിക്കുന്നു: തമിഴ്നാട്ടില്‍ രാഹുലിനെ വിലക്കണമെന്ന് ബി.ജെ.പി.

ചെന്നെ: യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിനായി പ്രേരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം തമിഴ്നാട്ടില്‍ വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോടു ബി.ജെ.പി. ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം മറ്റൊരു സ്വാതന്ത്ര്യസമരമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും രാഹുലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്നും കമ്മിഷനോട് ബി.ജെ.പി. അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടലംഘനം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ നടപടി. ഈ മാസം ഒന്നിന് കന്യാകുമാരി ജില്ലയിലെ മുളഗുമൂടില്‍ നടത്തിയ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →