2035 ഓടെ ഇന്ത്യ 82 ബില്യൺ ഡോളർ തുറമുഖ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2035 ഓടെ ഇന്ത്യ 82 ബില്യൺ ഡോളർ തുറമുഖ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 02/03/21 ചൊവ്വാഴ്ച മാരിടൈം ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രമേഖലയിൽ ശുദ്ധമായ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വിഹിതം ഉയർത്തുകയും ജലപാതകൾ വികസിപ്പിക്കുകയും ലൈറ്റ് ഹൗസുകൾക്ക് ചുറ്റുമുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ തുറമുഖങ്ങളിലും കപ്പൽശാലകളിലും ജലപാതകളിലും നിക്ഷേപം നടത്താൻ ആഗോള നിക്ഷേപകരെ പ്രധാനമന്ത്രി ക്ഷണിച്ചു. ‘സാഗർമല പദ്ധതി പ്രകാരം 2035 നു മുൻപ് നടപ്പിലാക്കാൻ 6 ലക്ഷം കോടി രൂപയുടെ 574 ലധികം പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്. 2030 ഓടെ 23 ജലപാതകൾ പ്രവർത്തനക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

“മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ജലപാതകളിൽ നിക്ഷേപം നടത്തുന്ന സർക്കാരാണ് നമ്മുടേത്. ഗാർഹിക ജലപാതകൾ ചെലവ് കുറഞ്ഞതും ചരക്ക് കൊണ്ടുപോകുന്നതിനുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങളുമാണ് “
അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →