എന്നെ പത്ത് സ്നേഹിച്ചാൽ ഞാൻ നൂറ് തിരികെ നൽകും . അങ്ങനെയൊരു പെണ്ണ് വരട്ടെ . തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുന്നു ബാല

പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ തെന്നിന്ത്യയുടെ പ്രിയ നടനാണ് ബാല. വാർത്തകളിൽ പലപ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതം ഇടംപിടിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാല.

ഈ പുതിയ രൂപം മാറ്റത്തിന് പിന്നിൽ എന്താണ് എന്ന് പലരും ചോദിക്കുന്നതിനുള്ള മറുപടിയായി പ്രിഥ്വി തടി കുറയ്ക്കുന്നു , ലാലേട്ടൻ തടി കുറയ്ക്കുന്നു , പിന്നെ ഞാൻ മാത്രം കുറച്ചാൽ എന്താ ഇങ്ങനെ ചർച്ച . കഥാപാത്രത്തിനായി ഞാൻ ചെയ്യുന്നതാണ്. തടി കൂടിയാലും തടി കുറച്ചാലും അതിനായി അഭിപ്രായങ്ങൾ പലതും വരും. എന്റെ ചേട്ടൻ 130 കിലോ ആണ് . ഞാൻ ഇങ്ങനെ കടിച്ചുപിടിച്ചു പോവുകയാണ്. വിവാഹം എന്നു പറയുമ്പോൾ എനിക്ക് 100% പേടിയാണ്. എന്നെ ദ്രോഹിച്ചാലും ആരെയും കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായി ഇരിക്കട്ടെ എൻറെ അമ്മയുടെ വാക്കുകളാണിത്. ഞാനുണ്ടാക്കിയ സമ്പത്തിന്റെ 70 ശതമാനവും നഷ്ടമായി. ഇനിയൊരു വിവാഹം കഴിച്ചാൽ വീട്ടിൽ കോമ്പറ്റീഷൻ ആവും . എന്നെ പത്ത് സ്നേഹിച്ചാൽ ഞാൻ നൂറ് തിരികെ നൽകും .അങ്ങനെ ഒരു പെണ്ണ് വരട്ടെ . അതുവരെ കാത്തിരിക്കാം.

അവർ എന്നെ തല്ലാൻ ആളുകളെ വിടുകയും നിയമത്തി പേര് പറഞ്ഞു എൻറെ വീട് ആക്രമിക്കാൻ വരെ വന്നു. പണക്കാരനായാൽ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം. ചില ചോദ്യങ്ങൾക്ക് നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്. ആ രണ്ടുപേരും മകൾക്ക് വേണ്ടി ഞാനാണ് നൽകിയത്. കുറച്ചു ദിവസങ്ങളെ അവൾ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരുപാട് ജന്മം പോലെയുള്ള അനുഭവം ആണ് ഉള്ളത്. ഇത്രയും അത്ഭുതം പ്രവർത്തിച്ച ദൈവം, എന്റെ മരണശേഷമെങ്കിലും എന്റെ കാര്യങ്ങൾ വഴി നടത്തിക്കൊണ്ടുപോകാൻ എന്റെ മകൾ ഉണ്ടാകും . ഇത് എഴുതി വെച്ചു കൊള്ളൂ ,താരം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →