കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. എട്ട് ക്ലാസ്മുറികളോട് കൂടി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന് 1.90 കോടി രൂപയാണ് വകയിരുത്തിയത്. പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം എക്സി. എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതിയില്‍ ഇരുനിലകളിലായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായി 12 ശുചിമുറികളുമുണ്ടാകും. പുതിയ ബ്ലോക്ക് നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ പറഞ്ഞു.
കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ് പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതി
