തൃശ്ശൂർ: പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര് മാത്രമാണ് വോട്ടു ചെയ്യുക. ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഡിസ്പോസിബിള്‍ കയ്യുറകളും ഉണ്ടാകും. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റിവിടുക.
തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കും; കളക്ടര്‍
