നാദാപുരത്ത് പൊളളലേറ്റ കുടുംബത്തിലെ നാലാമനും ഓര്‍മ്മയായി

നാദാപുരം: നാദാപുരത്ത് ഒരു കുടുംബം ഒന്നാകെ തീകൊളുത്തിയ സംഭവത്തില്‍ നാലാമനും മരിച്ചു. കുടുംബത്തിലെ ഇളയ മകന്‍ സ്‌റ്റെഫി(14) ആണ് 25.02.2021വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ഗൃഹനാഥന്‍ ചെക്യാട്ട് കായലോട്ട് താഴെ കീറിയപരറമ്പത്ത് രാജു(50),ഭാര്യ റീന(40), മൂത്തമകന്‍ സ്റ്റാലിഷ് (17) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.

കഴിഞ്ഞ 23.02.2021 ചൊവ്വാഴ്ച പുലര്‍ച്ചെയോടെ രാജുവിന്റെ വീട്ടില്‍നിന്ന് കൂട്ടക്കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ ഓടിക്കൂടിയത്. രാജുവും ഭാര്യയും മക്കളും കത്തുന്ന ശരീരവുമായ മരണ വെപ്രാളത്തില്‍ വീട്ടിനുളളില്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി പൊളളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രാജുവും ഭാര്യ റീനയും തമ്മില്‍ നിരന്തരം കലഹത്തിലായിരുന്നതായും തലേദിവസവും ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ വിവാഹ വീട്ടില്‍ പോയി തിരിച്ചുവന്ന ഭാര്യയേയും മക്കളേയും രാജു തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമീക നിഗമനം. രാജു വിദേശത്തായിരുന്നു. ഒരു വര്‍ഷം മുമ്പാണ് തിരികെയെത്തിയത്. നാട്ടുകാരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന രാജു അടുത്തകാലത്തായി അധികം പുറത്തിറങ്ങാറില്ലായിരുന്നെന്നും എന്നാല്‍ ഭാര്യയും മക്കളും പൊതുരംഗത്ത് സജീവമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മൂത്തമകന്‍ സറ്റാലിഷ് കടവത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും സ്‌റ്റെഫിന്‍ പാറാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →