വെള്ളക്കരം കുടിശ്ശിക അടക്കണം

കാസർകോട്: ജല അതോറിറ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28നകം കുടിശ്ശിക അടച്ചു തീര്‍ക്കണം. ജല അതോറിറ്റിയിലെ കാഷ് കൗണ്ടറുകളിലും നിലവില്‍ വെള്ളക്കരം സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും കുടിശ്ശിക അടക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കണം. കുടിശ്ശിക അടച്ചുതീര്‍ക്കാത്തവരുടെയും പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും  കണക്ഷന്‍ വിച്ഛേദിക്കും. കുടിശ്ശികയായ വെള്ളക്കരം ഈടാക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →