കൊച്ചി: ആർട്ട് ഓഫ് അനൂപ് എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മായാവി സീരീസിന്റെ നിർമ്മാതാവായ അനൂപ് വേലായുധൻ എന്ന കലാകാരനിലൂടെ മായാവി സീരിസിൽ പുതിയ കഥാപാത്രങ്ങൾ എത്തി. സമൂഹമാധ്യമത്തിൽ തരംഗമായ മായാവി കഥയിലെ പ്രിയപ്പെട്ട രാജുവും രാധയും ആയി എത്തിയത് കാളിദാസ് ജയറാമും നസ്രിയയുമാണ്. കുറച്ചുദിവസം മുമ്പ് ആരായിരിക്കും രാജുവും രാധയും എന്ന പ്രമോയും വന്നിരുന്നു.
ഇനി മായാവി ആരായിരിക്കുമെന്ന് പ്രമോ വീഡിയോ പേജിൽ വന്നിട്ടുള്ളതിന്റെ താഴെ മമ്മൂട്ടി പൃഥ്വിരാജ് മോഹൻലാൽ ടോവിനോ എന്നിങ്ങനെ നിരവധി താരങ്ങളുടെ പേരാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. മയാവിക്ക് വേണ്ടി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ചെമ്പൻ വിനോദ് പുട്ടാലുവും, ബിജുകുട്ടൻ ലുട്ടാപ്പിയും, പിഷാരടി മുത്തുവും, ഷമ്മിതിലകൻ വിക്രമനും, മാമുക്കോയ കുട്ടൂസനും, ഫിലോമിന ഡാകിനിയും, പ്രദീപ് കോട്ടയം ലൊട്ടുലൊടുക്കും, സലിംകുമാർ ഗുൽഗുലുമാലുമായി. മലയാള സിനിമയിലെ ഇതിലെ പ്രമുഖ നടീനടന്മാരെ കഥയിലെ കഥാപാത്രങ്ങൾ മാറ്റുകയാണ് ഈ സീരിസിലൂടെ. ആർട്ട് ഓഫ് അനൂപ് എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വരച്ച ഡിജിറ്റൽ ചിത്രങ്ങൾ അനൂപ് പോസ്റ്റ് ചെയ്യുന്നത്. സീരിസ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനു വേണ്ടിയാണ് മലയാളികൾക്ക് സുപരിചിതമായ മുഖങ്ങൾ ഉപയോഗിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അനൂപ് പറഞ്ഞിരുന്നു.

