ഇഎംസിസി യുമായി ഒപ്പുവച്ച ധാരണാപത്രം കെഎസ്ഐഡിസി വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായി

തിരുവനന്തപുരം: കേരള ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പുവച്ച ധാരണാപത്രം വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. വ്യവസായ വികസന കോർപ്പറേഷൻ വെബ്സൈറ്റിലെ ധാരണാപത്രം സംബന്ധിച്ച പേജാണ് അപ്രത്യക്ഷമായത്. ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി വ്യവസായ വികസന കോർപ്പറേഷനും കെഎസ്ഐഎംസിയും ഒപ്പുവച്ച ധാരണാപത്രങ്ങളടക്കം വിവാദമായ സാഹചര്യത്തിലാണ് വെബ്സൈറ്റിലെ പേജും ഇല്ലാതായത്. അതേ സമയം, അമേരിക്കൻ കമ്പനിയുടെ പദ്ധതിക്കായി പളളിപ്പുറത്ത് 4 ഏക്കർ ഭൂമി നൽകിയത് സർക്കാർ അറിഞ്ഞിട്ടില്ല എന്ന് സി പി എം നേതാവായ ചിത്തരഞ്ജൻ ഞായറാഴ്ച (21/02/21) പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് ഒരു സി പി എം നേതാവ് തന്നെ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →