പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ്‌ മരിച്ച സംഭവത്തില്‍ പോലീസ് സംശയിക്കുന്ന ബന്ധു ഒളിവില്‍

രാജകുമാരി.: പളളിവാസല്‍ പവര്‍ ഹൗസിന്‌ സമീപം പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ്‌ മരിച്ച സംഭവത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ബന്ധു ഒളിവില്‍. 17 കാരിയായ രേഷ്‌മ 2021 ഫെബ്രുവരി 19 വെളളിയാഴ്‌ച രാത്രി 9.30 ഓടെ നെഞ്ചിനും കഴുത്തിനും കുത്തേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയം തുളച്ചുകയറിയ കുത്ത്‌ മരണകാരണമായൈന്നായിരുന്നു പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. വണ്ടിപ്പാറയില്‍ രാജേഷിന്‍റെയും ജെസിയുടെ മകളാണ്‌ മരണപ്പെട്ട രേഷ്‌മ.

സംഭവത്തില്‍ രേഷ്‌മയുടെ അപ്പൂപ്പന്‍റെ രണ്ടാം ഭാര്യയിലുളള മകന്‍ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയില്‍ അരുണിനെ പോലീസ്‌ തെരയുന്നു. .അരുണിന്‌ രേഷ്‌മയുമായി പ്രേമ ബന്ധം ഉണ്ടായിരുന്നതായി പോലീസ്‌ പറയുന്നു. എന്നാല്‍ രേഷ്‌മ അതംഗീകരിച്ചിരുന്നില്ല. തന്‍റെ കൊച്ചച്ഛനാണ്‌ അരുണെന്ന ഓര്‍മ്മിപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്‌ സംബന്ധിച്ചുളള തര്‍ക്കമാകാം കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന പോലീസ്‌ കരുതുന്നു.

ബൈസണ്‍വാലി ഗവ, ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന രേഷ്‌മ വെളളിയാഴ്‌ച സ്‌കൂളില്‍ നിന്ന വരാന്‍ വൈകിയതോടെ ബന്ധുക്കള്‍ വെളളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രേഷ്‌മയും അരുണും വൈകിട്ട്‌ നാലരയോടെ പവര്‍ഹൗസിന്‌ സമീപം റോഡിലൂടെ നടന്നുവരുന്നത്‌ നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ ഒരുമിച്ച്‌ നടക്കുന്ന ദൃശ്യങ്ങങ്ങള്‍ റോഡരുകിലുളള റിസോര്‍ട്ടിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന പോലീസിന്‌ ലഭിച്ചു. ഈ റോഡിതാഴെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ്‌ മേഷ്‌മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇടത്‌ നെഞ്ചിലും കഴുത്തിലും ഇടത്‌ കയ്യിലും ഉളിപോലുളള ആയുധം കൊണ്ട്‌ കുത്തേറ്റിട്ടുണ്ട്‌. വെളളത്തൂവല്‍ എസ്‌ എ ച്ച്‌ ഒ ആര്‍ കുമാര്‍, എസ്‌ ഐ മാരായ സി.വി.ഉലഹന്നാന്‍, സജിഎന്‍ പോള്‍, റോബിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക്‌ വിദഗ്‌ദരും ഇന്നലെ പരിശോധന നടത്തി. പുഴയോരത്തുനിന്ന്‌ രേഷ്‌മയുട ബാഗ്‌ കണ്ടെത്തി. സ്ഥലത്തുനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്ന്‌ പോലീസ്‌ കരുതുന്നു. പുഴയുടെ സമീപത്തെ്‌ മണല്‍തിട്ടയില്‍ കാല്‍ പാടുകള്‍ പതിഞ്ഞിട്ടുണ്ട്‌. രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ നിര്‍മ്മിക്കുന്ന ജോലിയാണ്‌ അരുണിന്‌. വീട്ടില്‍ നിന്ന്‌ മാറി സുഹൃത്തിന്‌ ഒപ്പമാണ്‌ അരുണ്‍ താമസിക്കുന്നത്‌. ഉളിപോലുളള ആയുധങ്ങള്‍ ഉപയോഗിച്ച്‌ കൊലനടത്തിയതായിട്ടാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. പ്രതി ജില്ല വിടാതിരിക്കാനായി രാത്രിതന്നെ പോലീസ്‌ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷ്‌ വര്‍ഷങ്ങളായി കുടുംബ സമേതം പവര്‍ഹൗസിന്‌ സമീപമാണ്‌ താമസിക്കുന്നത്‌. ലോക്ക്‌ഡൌണ്‍ കാലത്ത്‌ അരുണ്‍ ഇവിട വന്ന്‌ താമസിച്ചിരുന്നതായി രാജേഷ്‌ പറഞ്ഞു. രേഷ്‌മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസറ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം വടാട്ടുപാറയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മരണ ശേഷം നടത്തിയ കോവിഡ്‌ പരിശോധനയിസല്‍ പോസിറ്റീവായതിനാല്‍ കോവിഡ്‌ മാനദണ്ഡം അനുസരിച്ചാണ്‌ സംസ്‌കാരം നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →