കോൺഗ്രസിൽ പ്രാധാന്യം വൃക്തിതാല്പര്യങ്ങൾക്ക്. നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്ന് കെ കെ രമ

കോഴിക്കോട് : നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്നും താൻ മത്സര രംഗത്തുണ്ടാവില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും കെ കെ രമ.

കോൺഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല എന്നും കോൺഗ്രസിൽ പ്രാധാന്യം വ്യക്തിതാല്പര്യങ്ങൾക്കാണ് എന്നും ഈ നിലപാട് കോൺഗ്രസിനെ അപകടത്തിലാക്കുമെന്നും രമ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ആർ എം പി യുമായുള്ള ധാരണയുടെ പേരിൽ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതോടൊപ്പം കെ പി സി സി അധ്യക്ഷൻ സ്വന്തം നിലക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. ഇതിന്റെ പേരിൽ മുല്ലപള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മിൽ വാക് പോരുമുണ്ടായി. പിന്നീട് യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപെട്ടയാൾ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →