പാലക്കാട് നഗര മധ്യത്തിൽ ഹോട്ടൽ കത്തിനശിച്ചു, തീ അണയ്ക്കാനുളള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് നഗര മധ്യത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച (19/02/21) ഉച്ചയോടെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്. ഗ്യാസ് കുറ്റികൾ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതായാണ് സൂചന.

ഹോട്ടലിൽനിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →