കാസർകോട്: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 24ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിയുന്ന ബികോം, പി ജി ഡി സി എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994 205235