കൊച്ചി: നിരവധി ചിത്രങ്ങളും സംഗീത ആൽബങ്ങളും ചെയ്ത ഷാഫി എപ്പിക്കാട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെക്കൻ. കാടിന്റെ മക്കളുടെ കഥയുമായി എത്തുന്ന ഈ സിനിമയിൽ ഗോത്ര വിഭാഗത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് പറയുന്നത്.
ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ഈ ചിത്രത്തിൽ ചെക്കൻ ആയി വേഷമിടുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ് വിഷ്ണുവിൻറെ മുത്തശ്ശിയായി എത്തുന്നത്. നഞ്ചിയമ്മ ആലപിക്കുന്ന മനോഹരമായ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട് .
വയനാട്ടിലെ മനോഹാരിത നിറഞ്ഞ ദൃശ്യ ഭംഗിയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ വിനീത് ശ്രീനിവാസൻ , വിഷ്ണു ഉണ്ണി കൃഷ്ണൻ , പ്രണവ് മോഹൻലാൽ എന്നിവരുടെ എഫ് ബി പേജുകളിലൂടെ ആയിരുന്നു റിലീസ് ചെയ്തത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു പുരുഷൻ, നഞ്ചിയമ്മ, എന്നിവർക്കു പുറമേ വിനോദ് കോവൂർ, അബൂസലീം, ആതിര , ഷിഫാന, മാരാർ , സലാം കൽപ്പറ്റ , അമ്പിളി , തുടങ്ങിയവരും ഒപ്പം ഒരു പറ്റം നാടക കലാകാരൻമാരും വേഷമിടുന്നു. ചായാഗ്രഹണം സുരേഷ് റെഡ് വൺ , എഡിറ്റിംഗ് ജർജാഷ് കൊമ്മേരി , ഗാന രചന മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം നഞ്ചിയമ്മ, ഒ വി അബ്ദുളള, പശ്ചാത്തല സംഗീതം സിബു സുകുമാരൻ ,കല ഉണ്ണി, നിറം ചമയം ഹസ്സൻ വണ്ടൂർ , വസ്ത്രാലങ്കാരം രം സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് വണ്ടൂർ , കോ ഓഡിനേറ്റർ അഫ്സൽ തൂവൂർ, സഹസംവിധാനം ബഷീർ പുലരി, പ്രൊജക്ട് ഡിസൈനർ അസിം കോട്ടൂർ, പ്രൊഡക്ഷൻ മാനേജർ റിയാസ് വയനാട്, ലൊക്കേഷൻ മാനേജർ ജിജോ, ഡിസൈൻസ് മനു ഡാവിഞ്ചി,സ്റ്റിൽസ് അപ്പു വൈഡ് ഫ്രെയിം ,പിആർഒ അജയ് തുണ്ടത്തിൽ .

