വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്റര്‍, ആര്‍ടിപിസിആര്‍ മെഷീന്‍ നല്‍കി

ആലപ്പുഴ: എ.എം ആരിഫ് എംപിയുടെ മണ്ഡല വികസന ഫണ്ടില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകളുടെയും, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ച ആര്‍ ടി പി സി ആര്‍ മെഷീന്റെയും കൈമാറ്റം എ.എം ആരിഫ് എംപി നിര്‍വ്വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും ആരോഗ്യ രംഗത്തു മികച്ച പ്രവര്‍ത്തങ്ങളാണ് നടക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മെച്ചപ്പെട്ട ആശുപത്രിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എംപി യുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 18.31 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് എമര്‍ജന്‍സി പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍, കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു 14.57 ലക്ഷം രൂപയുടെ ആര്‍ ടി പി സി ആര്‍ മെഷീന്‍ എന്നിവയാണ് അനുവദിച്ചത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രദീപ്തി സജിത്ത്, അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം സുനിത പ്രകാശ്, വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍ വി രാം ലാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം ടി വിജയലക്ഷ്മി, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ പി സുഗുണന്‍ എന്നിവര്‍ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →